മരണവും ന്യായവിധിയും - മാറ്റുവാന്‍ ആര്‍ക്കും സാദ്ധ്യമല്ലാത്ത ദൈവിക നിയമനങ്ങള്‍! മരിക്കുമെങ്കില്‍ ന്യായവിധിയും നേരിട്ടേ പറ്റൂ.. അതിനുള്ള സമയവും നടപടി ക്രമങ്ങളും ദൈവം നേരത്തെ തന്നെ നിശ്ചയിച്ചു കഴിഞ്ഞു..!! അതനുസരിച്ച് മനുഷ്യര്‍ ബുദ്ധിപൂര്‍വ്വം ഒരുങ്ങേണ്ടതിന്നു അവിടുന്ന് തന്നെ അത് നമുക്ക് മുന്‍കൂട്ടി വെളിപ്പെടുത്തി തന്നിരിക്കുന്നു.
ആത്മീയ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് എന്നും ആപത്കരമാണ്. ഒരു സമൂഹം എന്ന നിലയില്‍ നിറവേറ്റേണ്ട കടപ്പാടുകളും ദൈവത്തോടുള്ള ഭക്തിയും മറന്നുള്ള ജീവിതങ്ങളെ ദൈവം ന്യായം വിധിക്കുന്നതായി ചരിത്രത്തില്‍ കാണാം. ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങളാണവ. എന്നാല്‍ ആത്മീയ അന്ധകാരത്താല്‍ ഇരുളടഞ്ഞ സമൂഹങ്ങളെ നവീകരിക്കുവാന്‍ ചില വ്യക്തികളെ ദൈവം എഴുന്നേല്‍പ്പിച്ചിട്ടുണ്ട്. അവരുടെ ജീവിതം അനേകരെ സ്വാധീനിക്കുകയും ആത്മീയ പുതുക്കത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ സമൂഹങ്ങള്‍ വീണ്ടും ദൈവത്തിനായി ഉണര്‍ത്തപ്പെട്ടു.. അതായിരുന്നു കഴിഞ്ഞ കാലങ്ങളിലൊക്കെ ഉണ്ടായിട്ടുള്ള നവോത്ഥാനം!
ലോകചരിത്രത്തില്‍ അതിശയമാണ് യഹൂദന്‍ .ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനം. എന്നാല്‍ ദൈവത്തെ തിരസ്കരിച്ചതുമൂലം ദൈവ കൃപയില്‍ നിന്നും തള്ളപ്പെട്ടുപോയി. പക്ഷേ, ദൈവം തന്റെ പദ്ധതികള്‍ മതിയാക്കി പിന്‍ വാങ്ങുന്നില്ല.. ആ അത്തി വീണ്ടും തളിര്‍ത്തു ..
ജീവിതം ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കണം. അതാണ് ഇന്നത്തെ തലമുറയുടെ പ്രമാണം. ഒന്നുമില്ലെങ്കിലും ഉള്ളവനെപ്പോലെ ജീവിക്കാന്‍ പാടുപെടുന്നവരും. എന്നാല്‍ നിങ്ങള്‍ ആരുതന്നെ ആയിരുന്നാലും ദൈവം വച്ചിട്ടുള്ള പ്രമാണങ്ങളെയും ലക്ഷ്യങ്ങളെയും മറന്നുള്ള ജീവിതം തെറ്റാണെന്ന് ദൈവം പറയുന്നു. അവസാനം അത് ഒരു നഷ്ടക്കച്ചവടമായിരിക്കും! ഓഹോ, അപ്പോള്‍ അതിനുള്ള പോംവഴി എന്താണ്?
- നാദര്‍ഖാനിക്ക് ഇതു വിജയത്തിന്റെ മോചനദിനം!
- ബൈബിള്‍ ദൈവശ്വാസീയ തിരുവെഴുത്ത്
- ആരാണ് വലിയവന്‍?
- ചെങ്കടല്‍ പിളരുമോ? - ശാസ്ത്രം പറയുന്നു
- ജീവന് രക്ഷാ യോജന!
- 'Star singer' കുഞ്ചന്‍ സ്പീക്കിംഗ്
- എന്‍ജിനീയര്‍ തേനീച്ച!
- ജീവിതം മാറ്റി മറിക്കാന്‍ 21 ദിവസങ്ങള്‍ !
- നെഹമ്യാവിന്റെ കാലത്തെ മതില് കണ്ടെത്തി!
- “അങ്ങെത്രയോ മഹോന്നതന്‍ ”
നിന്റെ സ്നേഹിതന്‍ നിന്റെ കണ്മുന്‍പില്‍ തന്നെയുണ്ട്. നിന്നെക്കൊണ്ടു ആര്‍ക്കാണോ ആവശ്യമായിരിക്കുന്നത്, അവനാണ് നിന്റെ സ്നേഹിതന്‍. സ്നേഹം അന്വേഷിക്കുകയല്ല കൊടുക്കുകയാണ് വേണ്ടത്. അങ്ങനെ സ്നേഹിതരെ നേടുക
സ്വന്ത ജീവനേക്കാള്‍, ഇച്ഛയേക്കാള്‍, ബന്ധു മിത്രാദി സമ്പത്തിനേക്കാള്‍ അത്മരക്ഷയെ മതിക്കുമ്പോള്‍ അതിനായി എന്തു ത്യാഗവും സഹിക്കുവാന്‍ ഒരാള്‍ തയാറാകും. അതാണ് ദൈവം ഒരുവനില്‍ നിന്ന് ആഗ്രഹിക്കുന്ന മനോഭാവം!
രോഗം, ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ ആവാം അത് നമുക്ക് സമ്മാനിക്കുന്നത്. ശരീരത്തിന്റെയും മനസിന്റെയും ശേഷികള്‍ ഒന്നാകെ വരിഞ്ഞു മുറുക്കി നമ്മെ നമ്മില്‍ നിന്ന് തന്നെയും മറ്റുള്ളവരില്‍ നിന്ന് തന്നെയും അകലെ മാറ്റി ഒരൊഴിഞ്ഞ കോണില്‍ നിഷ്ക്രിയരായി തളച്ചിട്ടേക്കാം. എന്നാല്‍ ദൈവം ആരെയും കൈവിടുന്നില്ല.
Recent Videos
യേശുക്രിസ്തു ഇന്ത്യയില്‍ വന്നിരുന്നോ?
പന്ത്രണ്ടു മുതല്‍ മുപ്പതാം വയസുവരെ യേശുക്രിസ്തു എവിടെയായിരുന്നു എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. അതെക്കുറിച്ച് പല വാദങ്ങളും കഥകളും വിവിധ സമൂഹങ്ങളില്‍ പ്രചാരത്തിലുണ്ട്. അത്തരത്തില്‍ ഒന്നാണ് യേശുവിന്റെ ഇന്ത്യാ സന്ദര്‍ശനം. സഞ്ചാരിയായിത്തീര്‍ന്ന യേശു വിവിധ രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി എന്നും അതില്‍ കുറച്ചു കാലം താന്‍ കാശ്മീരില്‍ ചിലവഴിച്ചു ഇന്ത്യന്‍ തത്വശാസ്ത്രവും ആത്മീയ വീക്ഷണവും പരിചയിച്ചു എന്നുമാണ് പറയുന്നത്. എന്നാല്‍ ഇതിനൊക്കെ ബൈബിളിനു വ്യക്തമായ ഉത്തരം ഉണ്ട്. അതെക്കുറിച്ച് വിശദമായ ഒരു ചര്‍ച്ച...
Recent Audios
ക്രൂശുമരണം - ബൈബിളില്‍ വൈരുദ്ധ്യങ്ങളോ?
ക്രിസ്തുവിന്റെ ക്രൂശു മരണത്തിന്റെ ചരിത്ര സാധുതയെ സംശയാസ്പദമായി ഉറപ്പിക്കാന്‍ മതിയായ തെളിവുകള്‍ നമുക്കുണ്ടോ? അതോ അത് വെറും കെട്ടുകഥയാണോ? കര്‍ത്താവായ ക്രിസ്തുവിന്റെ ക്രൂശു മരണത്തെക്കുറിച്ച് ബൈബിളില്‍ തന്നെയുള്ള പ്രസ്താവനകള്‍ സുവിശേഷങ്ങളുടെയും മറ്റു ലേഖനങ്ങളുടെയും വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ എത്രത്തോളം വിശ്വാസ യോഗ്യം എന്ന് പരിശോധിക്കുകയാണ് ശ്രീ. ജെറി തോമസ്
Recent E Books
സ്നാനം - ഏതാണ് ശരി ?
ഏതാണ് കര്‍ത്താവായ യേശു ക്രിസ്തു കല്‍പ്പിച്ച സ്നാനം?. ഈ സ്നാനം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? സ്നാനം ആര്‍ക്കാണ് വേണ്ടത്? എപ്പോള്‍? ഏതു വിധം? എന്നിങ്ങനെ ബൈബിളില്‍ വ്യക്തമായ രൂപരേഖ ഉള്ള ഒരു ഉപദേശമാണ് സ്നാനം. ഒരു ക്രിസ്തു വിശ്വാസി സ്വീകരിക്കേണ്ട, ബൈബിള്‍ പഠിപ്പിക്കുന്ന, സ്നാനം ഏതു എന്നും അതിന്റെ അര്‍ത്ഥവും പ്രാധാന്യവും എന്ത് എന്നും ബൈബിളില്‍ നിന്ന് തന്നെ വിശദമാക്കുന്നു.
















Comments!
27 weeks 6 days സമയം മുമ്പ്
34 weeks 6 hours സമയം മുമ്പ്
36 weeks 3 days സമയം മുമ്പ്
38 weeks 1 ദിവസം സമയം മുമ്പ്
44 weeks 4 days സമയം മുമ്പ്
45 weeks 15 hours സമയം മുമ്പ്
1 കൊല്ലം 21 weeks സമയം മുമ്പ്
1 കൊല്ലം 24 weeks സമയം മുമ്പ്
1 കൊല്ലം 24 weeks സമയം മുമ്പ്
1 കൊല്ലം 24 weeks സമയം മുമ്പ്